National
പൂനെ-സതാര റോഡില്‍ ബസ് മറിഞ്ഞ് 10 മരണം
പൂണെ: പൂനെ-സതാര റോഡില്‍ ടൂറിസ്റ്റ് ബസ് കിടങ്ങിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഖണ്ഡാലയ്ക്ക് അടുത്ത് ഖംബക്തീഘാട്ടിലാണ് അപകടം. 35 പേര്‍ക്ക് പരിക്കേറ്റു. പൂണെ സതരാ ഹൈവേയില്‍ തിങ്കളാഴ്ച്ച അര്‍ധ രാത്രിയോടെ ആയിരുന്നു അപകടം.
അമിത വേഗതയില്‍ വന്ന കണ്ടയ്‌നര്‍ ലോറി ടൂറിസ്‌റ് ബസിനെ പിറകില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ്സ് 700 അടി താഴ്ചയുള്ള കിടങ്ങിലേക്ക് മറിഞ്ഞു. സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങള്‍ക്കും കേടുപാട് പറ്റി.
മരിച്ചവരും പരിക്കറ്റവരുമെല്ലാം ഗുജറാത്ത് നിവാസികളാണ്. കോലാപ്പൂരില്‍ നിന്നും പൂണെയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ആഴ്ച ഇതേ റൂട്ടില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചിരുന്നു.
---- facebook comment plugin here -----







