Connect with us

Palakkad

കോല്‍ക്കളിയില്‍ വിജയം കൊയ്തത് കോയ ഗുരുക്കളുടെ കുട്ടികള്‍

Published

|

Last Updated

പാലക്കാട്: കോല്‍ക്കളിയില്‍ ഇത്തവണയും താളമിട്ടതും വിജയം കുറിച്ചതും കോയ ഗുരുക്കളുടെ ശിഷ്യന്‍മാര്‍ തന്നെ. ഇന്നലെ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയത് ഗുരുക്കള്‍ പരിശീലനം നല്‍കിയ പത്തനംതിട്ട കോന്നി പി എസ് വി പി എം എച്ച് എസ് എസിലെ കുട്ടികളാണ്.
ഏഴ് ജില്ലകളില്‍ നിന്നായി ഇദ്ദേഹത്തിന്റെ പത്ത് ടീമുകളാണ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി മത്സരിക്കാന്‍ പാലക്കാടന്‍ മണ്ണിലെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷമായി ഇദ്ദേഹത്തിന്റെ കുട്ടികള്‍ തന്നെയാണ് കോല്‍ക്കളിയില്‍ സംസ്ഥാനതലത്തില്‍ ഒന്നാമതെത്താറുള്ളത്.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുട്ടികള്‍ക്കാണ് കോയ ഗുരുക്കള്‍ പരിശീലനം നല്‍കിയിരിക്കുന്നത്. ഇരുപത് വര്‍ഷമായി സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ഥികളെ കോല്‍ക്കളി പരിശീലിപ്പിക്കുന്ന ഇദ്ദേഹം കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്.