ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ഇല്ലെന്ന് യു ഡി എഫ് അറിയിച്ചു

Posted on: December 31, 2013 10:44 am | Last updated: December 31, 2013 at 10:44 am

ganesh pillaiതിരുവനന്തപുരം: കെ ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ യു ഡി എഫ് അറിയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വെള്ളിയാഴ്ച തീരുമാനിക്കും. ഗണേഷിന് മന്ത്രിസ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെ ഇപ്പോള്‍ വഹിക്കുന്ന മുന്നാക്ക വികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം പിള്ള രാജിവെക്കുമെന്നാണ് അറിയുന്നത്. മന്ത്രിസഭയില്‍ വരുന്ന ഒഴിവ് ചെന്നിത്തല വരുന്നതോടെ നികത്തപ്പെടും. ഇതോടെയാണ് ഗണേഷ്‌കുമാറിന്റെ അവസരം നഷ്ടമായത്.

 

ALSO READ  രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് 'ദാനം' ചെയ്തത് യു ഡി എഫ് നേതൃത്വത്തെ ഓര്‍മിപ്പിച്ച് വി എം സുധീരന്‍