Connect with us

Wayanad

ഗോത്രകലകള്‍ സ്ത്രീ-പുരുഷ സമത്വത്തിന്റെ പ്രതീകം: സെമിനാര്‍

Published

|

Last Updated

പനമരം: അനുഷ്ഠാനകലകളൊഴിച്ചാല്‍ ഗോത്രകലകള്‍ സ്ത്രീ-പുരുഷ സമത്വത്തിന്റെ പ്രതീകമാണെന്ന് സെമിനാര്‍. പൈതൃകോത്സവത്തിന്റെ ഭാഗമായി പൈതൃകകലകളുടെ കാലികപ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മലയാളം സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ എം ഭരതന്‍ ഉദ്ഘാടനം ചെയ്തു. ആഗോളവത്ക്കരണത്തിന്റെ ഭാഗമായി പൈതൃകകലകളും കച്ചവടവത്ക്കരിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസത്തിനും മറ്റും പൈതൃകകലകള്‍ വാണിജ്യാടിസ്ഥാനത്തില്‍ കയറ്റിയയക്കുന്ന കാലമാണിത്. ഗോത്രകലകള്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട പങ്കുവെക്കപ്പെടലിന്റെ കലയാണ്. പൈതൃകപഠനം ലോകമെമ്പാടും സജീവമായി കൊണ്ടിരിക്കുന്ന ഒന്നാണ്. ഐക്യരാഷ്ട്രസംഘടന പോലും ഐക്യരാജ്യങ്ങളുമായി പൈതൃകത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൈതൃകകലകള്‍ നിത്യജീവിതത്തിലെ സ്വാഭാവികരീതികളോട് ഇണങ്ങുന്നതാണ് സെമിനാറിന്റെ മോഡറേറ്റര്‍ ജില്ലാ പട്ടികജാതി വികസനഓഫീസര്‍ കെ ജെ മൈക്കിള്‍ അഭിപ്രായപ്പെട്ടു. ഗോത്രകലകള്‍ കാര്‍ഷികസംസ്‌കൃതിയുമായി ഇണ ചേര്‍ന്നുകിടക്കുകയാണ്. പ്രകൃതിയുമായി ഇണങ്ങിജീവിച്ചവരാണ് അവര്‍. എന്നാല്‍ കൃഷിയില്‍ നിന്നും പിന്തിരിയുന്ന ഒരു കാലത്തിലൂടെയായിരുന്നു നാം കടന്നുപോയത്. എന്നാല്‍ വിവിധ പദ്ധതികളുടെ ഫലമായി വീണ്ടും കൃഷിയിലേക്ക് ഗോത്രവര്‍ഗ്ഗങ്ങളടക്കം കടന്നുവരുന്നുണ്ട്. അത് ഗോത്രകലയുടെ നിലനില്‍പ്പിന് ഏറെ സഹായകമാവും. പൈതൃകകലകളുടെ സ്വാധീനം സിനിമ പോലുള്ള മാധ്യമങ്ങളില്‍ കാണാന്‍ സാധിക്കുമെങ്കിലും അതിന്റെ സാമ്പത്തികസാധ്യതകള്‍ ഗോത്രവര്‍ഗ്ഗങ്ങളിലേക്കെത്തുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി പഴശ്ശി മ്യൂസിയം റിസര്‍ച്ച് അസിസ്റ്റന്റ് സദു കെ പി, പട്ടികജാതി വികസന ഡയറക്ടറേറ്റ് പബ്ലിസിറ്റി ഓഫീസര്‍ ആര്‍ രഘു എന്നിവര്‍ സംസാരിച്ചു.

 

Latest