ഡല്‍ഹി ഹാഫ് മാരത്തണില്‍ പ്രീജ ശ്രീധരന് സ്വര്‍ണ്ണം

Posted on: December 15, 2013 9:50 am | Last updated: December 15, 2013 at 4:33 pm

preejaന്യൂഡല്‍ഹി: ഒന്‍പതാമത് ഡല്‍ഹി ഹാഫ് മാരത്തണില്‍ മലയാളി താരം പ്രീജ ശ്രീധരന് സ്വര്‍ണ്ണം. ഇന്ത്യന്‍ വനിതാ വിഭാഗത്തിലാണ് പ്രീജ സ്വര്‍ണ്ണം നേടിയത്. രാജ്യാന്തര താരങ്ങളടക്കം മുപ്പതിനായിരത്തിലധികം പേരാണ് ഹാഫ് മാരത്തണില്‍ പങ്കെടുത്തത്. ഒരു മണിക്കൂര്‍ 11 മിനിറ്റ് സമയമെടുത്താണ് പ്രീജ ഓടിയത്.

എലൈറ്റ് വുമണ്‍ വിഭാഗത്തില്‍ കെനിയയുടെ ഫ്‌ളോറന്‍സ് ക്ലിപ്ഗാര്‍ട്ടിനാണ് സ്വര്‍ണ്ണം. എലൈറ്റ് മെന്‍, എലൈറ്റ് വുമണ്‍, ഓപ്പണ്‍ ബാഫ് മാരത്തണ്‍ തുടങ്ങി വിവിധ തലങ്ങളിലാണ് മല്‍സരം.