സമരക്കാരെ എതിര്‍ത്ത സന്ധ്യയുടെ വീട്ടിലെ വാഴ നശിപ്പിച്ചു

Posted on: December 14, 2013 6:53 pm | Last updated: December 14, 2013 at 6:53 pm

kkkkkkതിരുവനന്തപുരം: ക്ലിഫ് ഹൗസ് ഉപരോധിക്കുന്ന എല്‍ ഡി എഫ് നേതാക്കളോട് വഴി തടഞ്ഞതിന് പ്രതിഷേധിച്ച സന്ധ്യയുടെ വീട്ടിലെ വാഴ വെട്ടി നശിപ്പിച്ചു. വൈകീട്ട് അഞ്ചു മണിക്കാണ് അജ്ഞാതരുടെ ആക്രമണത്തില്‍ വാഴ നശിച്ചത്. തിരുവനന്തപുരം വഴയില കലാഗ്രാമത്തിന് സമീപത്തെ കുടുംബ വീടിനടുത്തുള്ള വാഴകൃഷിയാണ് നശിപ്പിക്കപ്പെട്ടത്. ഈ കൃഷിയിടത്തോട് ചേര്‍ന്ന് നെല്‍വയലുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ അക്രമവുമായി സി പി എമ്മിന് യാതൊരു ബന്ധവും ഇല്ലെന്ന് സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു.