മണ്ടേലയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യയില്‍ അഞ്ച് ദിവസത്തെ ദുഃഖാചരണം

Posted on: December 6, 2013 6:04 pm | Last updated: December 6, 2013 at 6:20 pm

1ന്യൂഡല്‍ഹി: വര്‍ണവിവേചനത്തിന് എതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യയില്‍ അഞ്ചു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

മണ്ടേലയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ചേര്‍ന്ന മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമയേത്തിലാണ് അഞ്ചു ദിവസത്തെ ദു:ഖാചരണത്തിന് ആഹ്വാനം നല്‍കിയത്. തന്റെ തലമുറയ്ക്കു മാത്രമല്ല ലോകത്തിനാകെ മാതൃകയായ ഉന്നതവ്യക്തിയാണ് മണ്ടേലയെന്ന് യോഗത്തിനു ശേഷം വാര്‍ത്താവിനിമയ മന്ത്രി മനീഷ് തിവാരി പറഞ്ഞു.

ലോകത്തിനു തന്നെ ധാര്‍മിക നേതൃത്വം നല്‍കുന്നതില്‍ മണ്ടേല നിര്‍ണായക പങ്കുവഹിച്ചതായും ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ജനതയ്‌ക്കൊപ്പം ഒരുമിച്ചു നിന്ന് ദു:ഖം പങ്കിടുകയാണെന്നും മനീഷ് തിവാരി പറഞ്ഞു.