Connect with us

Kozhikode

സംസ്ഥാന ജാഗരണ നേതൃ സംഗമം പൊന്നാനിയില്‍

Published

|

Last Updated

കോഴിക്കോട്: “മഹല്ല് നന്മയിലേക്ക്” എന്ന പ്രമേയത്തില്‍ നടക്കുന്ന സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) പത്താം വാര്‍ഷികത്തോടനുബന്ധിച്ച് മഹല്ല് ശാക്തീകരണത്തിനായി യൂനിറ്റ് മുതല്‍ സംസ്ഥാനതലം വരെ നടന്നുവരുന്ന “സജ്ജീകരണം” ക്യാമ്പുകളുടെ സമാപന ജാഗരണ നേതൃസംഗമം ഫെബ്രുവരി ഒന്നിന് പൊന്നാനിയില്‍ നടക്കും. വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കരണം, ആത്മീയം എന്നിവയില്‍ സമഗ്രമായ ചര്‍ച്ചകള്‍ നടക്കും. മഹല്ലുകളിലും സ്ഥാപനങ്ങളിലും വരുത്തേണ്ട ക്രമീകരണവും മഹല്ല് ഏകീകരണവും സാധിപ്പിച്ചെടുക്കുകയാണ് പത്താം വാര്‍ഷികത്തോടെ എസ് എം എ ലക്ഷ്യം വെക്കുന്നത്.
ഇതിന്റെ മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലാ ജനജാഗരണ ക്യാമ്പുകള്‍ നടക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന പ്രതിനിധിയുടെ പേരും തീയതിയും: ഈ മാസം 15 എറണാകുളം- പി എം എസ് തങ്ങള്‍, 21 കാസര്‍കോട്- ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി, 22 തൃശൂര്‍- അബൂബക്കര്‍ ശര്‍വാനി, 24 കോഴിക്കോട്- പ്രൊഫ. കെ എം എ റഹീം, 25 പാലക്കാട്- ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി, 28 കണ്ണൂര്‍- പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, 29 കൊല്ലം- മുഹമ്മദ് ബാദ്ഷാ സഖാഫി, 29 വയനാട്- ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, ജനുവരി നാല് ആലപ്പുഴ- ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി, 11 മലപ്പുറം- കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഇ യഅ്ഖൂബ് ഫൈസി.
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. വി എം ഹസന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു അംഗീകാരത്തിന് അപേക്ഷിച്ച പത്ത് മാനേജിംഗ് കമ്മിറ്റികള്‍ക്ക് യോഗത്തില്‍ അംഗീകാരം നല്‍കി.