Connect with us

Sports

ബയേണ്‍, ബൊറൂസിയ മുന്നോട്ട്‌

Published

|

Last Updated

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ചാമ്പ്യന്‍ ടീം ബയേണ്‍ മ്യൂണിക്ക്, രണ്ടാം സ്ഥാനക്കാരയ ബൊറൂസിയ ഡോട്മുണ്ട്, ബയര്‍ ലെവര്‍കൂസന്‍ ടീമുകള്‍ക്ക് വിജയം. ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്‍ഡ്രാട്ട് ബ്രൗണ്‍ഷെവിനെ കീഴടക്കിയപ്പോള്‍ ബൊറൂസിയ മെയ്ന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തുരത്തി. ന്യൂറംബര്‍ഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലെവര്‍കൂസന്‍ കീഴടക്കിയത്. ആര്യന്‍ റോബന്‍ നേടിയ ഇരട്ട ഗോള്‍ മികവാണ് ബയേണിന്റെ വിജയത്തിന്റെ സവിശേഷത. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ റോബന്‍ വല ചലിപ്പിച്ചു. പിന്നീട് 30ാം മിനുട്ടില്‍ റോബന്‍ വീണ്ടും സ്‌കോര്‍ ചലിപ്പിച്ചു.
റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളുകളാണ് ബൊറൂസിയ- മെയ്ന്‍സ് കളിയെ ശ്രദ്ധേയമാക്കിയത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. 70ല്‍ ഔബാംയംഗ് ബൊറൂസിയക്ക് ലീഡ് സമ്മാനിച്ചപ്പോള്‍ 74ല്‍ മെയ്ന്‍സ് തിരിച്ചടിച്ചു. എന്നാല്‍ 78, 90 മിനുട്ടുകളില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ലെവന്‍ഡോസ്‌കി വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
വെര്‍ഡര്‍ബ്രെമന്‍- ഹോഫെന്‍ഹെയിം പോരാട്ടം 4-4ന് സമനില.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് വിജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ കാര്‍ഡിഫ് സിറ്റിയെ കീഴടക്കി. ആരോണ്‍ റാംസി ഇരട്ട ഗോളുകളുമായി തിളങ്ങി. മറ്റൊരു ഗോള്‍ ഫ്‌ലാമിനിയുടെ ബൂട്ടില്‍ നിന്നായിരുന്നു. മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടന്‍, നോര്‍വിച്ച് സിറ്റി, വെസ്റ്റ്ഹാം ടീമുകളും വിജയം കണ്ടു.
മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ അത്‌ലറ്റികോ മാഡ്രിഡ്, ഗെറ്റാഫെ ടീമുകള്‍ക്ക് വിജയം. മലാഗ വില്ലാറയല്‍ പോരാട്ടം 1-1 സമനില. അത്‌ലറ്റികോ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എല്‍ച്ചെയെ കീഴടക്കി.
കൊല്‍ക്കത്ത: ഐ ലീഗില്‍ മുഹമ്മദന്‍സ് സ്‌പോട്ടിംഗ്- ഡെംപോ എസ് സി പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

Latest