താത്തൂര്‍ ആണ്ട് നേര്‍ച്ച നാളെ സമാപിക്കും

Posted on: November 28, 2013 12:31 am | Last updated: November 28, 2013 at 12:31 am

മുക്കം: താത്തൂര്‍ ശുഹാദാക്കളുടെ ആണ്ട് നേര്‍ച്ച നാളെ സമാപിക്കും. നാലാം ദിവസമായ നാളെ ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നേതൃത്വം നല്‍കും. അസര്‍ നിസ്‌കാരാനന്തരം നടക്കുന്ന കൂട്ട സിയാറത്തിന് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ നേതൃത്വം നല്‍കും. കൊന്നാരി സയ്യിദന്മാരുടെ മഖാമില്‍ നിന്ന് ദിക്‌റ് ജാഥ പുറപ്പെടും. അഞ്ച് മണിയോടെ താത്തൂരിലെത്തുന്ന ജാഥയെ മഹല്ല് നിവാസികള്‍ സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ഥനാ മജ്‌ലിസിന് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും. സയ്യിദ് അബ്ദുന്നാസിര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് നേര്‍ച്ചക്ക് തുടക്കമായത്. പ്രമുഖ പണ്ഡിതരും പൗരപ്രമുഖരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കൂട്ട സിയാറത്തിന് സയ്യിദ് നൂറുദ്ദീന്‍ അഹ്‌സനി അല്‍ ജിഫ്‌രി നേതൃത്വം നല്‍കി. രാത്രി നടന്ന ദിക്ര്‍ ദുആ സമ്മേളനം സയ്യിദ് ഫസലുല്‍ ജിഫ്‌രിയുടെ അധ്യക്ഷതയില്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പി കെ എസ് തങ്ങള്‍ തലപ്പാറ, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി കെ ബീരാന്‍കുട്ടി ബാഖവി, എന്‍ കെ ഇബ്‌റാഹിം ബാഖവി, മുഹമ്മദ് റഫീഖ്, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മാടക്കര നേതൃത്വം നല്‍കി. ഇന്ന് നടക്കുന്ന സിയാറത്തിന് സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി നേതൃത്വം നല്‍കും.