അനധികൃത ഖനനം: കര്‍ണാടക മന്ത്രി രാജി വെച്ചു

Posted on: November 23, 2013 12:14 am | Last updated: November 22, 2013 at 11:14 pm

santhoshlad25july13ബംഗളൂരു: അനധികൃത ഖനന കുംഭകോണത്തില്‍ ആരോപണവിധേയനായ കര്‍ണാടക വിവര, അടിസ്ഥാന സൗകര്യ വികസന സഹമന്ത്രി സന്തോഷ് ലാദ് രാജിവെച്ചു. ലാദിനോട് സ്ഥാനമൊഴിയാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിക്കുകയായിരുന്നു. ലാദിന്റെ രാജി സ്വീകരിക്കാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനോട് മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തു.
ലാദിനോട് സ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ നിര്‍ദേശിക്കാത്തത് മാധ്യമങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ബെല്ലാരി സ്വദേശിയായ ലാദ്, അയല്‍ ജില്ലയായ ധര്‍വാഡിലെ മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ജനതാദള്‍ എസിലായിരുന്നു.