Connect with us

Gulf

രാജ്യത്ത് മഴക്കെടുതി തുടരുന്നു

Published

|

Last Updated

ദുബൈ: യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും മഴ തുടര്‍ന്നു. ഇന്ന് രാത്രി വരെ പലയിടത്തും കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനം ഓടിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പുലര്‍ത്തണം. അപ്രതീക്ഷിതമായി കാറ്റിന് സാധ്യതയുണ്ട്.

കടുത്ത തണുപ്പ് അനുഭവപ്പെടും. പര്‍വതപ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച ഉണ്ടായേക്കും. 2009 ലെ കനത്ത മഞ്ഞ് വീഴ്ചക്കു സമാനമായിരിക്കും ഇത്. റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ താപനില കുത്തനെ താഴ്ന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറില്‍ 23 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഇത് 50 കിലോമീറ്ററായി വര്‍ധിക്കും. കടല്‍ പ്രക്ഷുബ്ധമാകും. ഇക്കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണം പല പ്രദേശങ്ങളിലും വെള്ളം കെട്ടി നില്‍ക്കുകയാണ്. ഫുജൈറ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ കനത്ത മഴയായിരുന്നു. റോഡ് ഗതാഗതം ദുസ്സഹമായിട്ടുണ്ട്. ഷാം, വാദി ഗലീല, മലീഹ എന്നിവിടങ്ങളില്‍ വെള്ളച്ചാലുകള്‍ രൂപപ്പെട്ടു. വടക്കന്‍ എമിറേറ്റുകളില്‍ സിവില്‍ ഡിഫന്‍സിന് വിശ്രമമില്ലായിരുന്നു. പലയിടത്തും വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത് നീക്കം ചെയ്തു.
ഫുജൈറയിലും ഖോര്‍ഫക്കാനിലും ഇടിമിന്നലോടുകൂടിയായിരുന്നു മഴ. കഴിഞ്ഞ ദിവസം രാവിലെ 10ന് തുടങ്ങിയ മഴ ഇന്നലെയും തുടര്‍ന്നു. റോഡുകളിലും മറ്റും മഴവെള്ളം കെട്ടിനില്‍ക്കുന്നത് മൂലം ഗതാഗതം മന്ദഗതിയിലാണ്. ഖോര്‍ഫക്കാനില്‍ ഒഷ്യാനിക് ഹോട്ടല്‍ റൗണ്ടെബൗട്ട് മുതല്‍ എമിഗ്രേഷന്‍ റൗണ്ടെബൗട്ട് വരെ വെള്ളം നിറഞ്ഞു ഗതാഗത തടസ്സമുണ്ടായി. ജവാസാത്ത് റൗണ്ടെബൗട്ട്, ബലദിയ, ഖലീജ് ക്ലബ് എന്നിവിടങ്ങളില്‍ കെട്ടിടങ്ങള്‍ക്കകത്ത് വെള്ളം കയറി. രാവിലെ സ്‌കൂള്‍ ബസുകളും മറ്റും വൈകിയാണ് എത്തിച്ചേര്‍ന്നത്. ഖോര്‍ഫക്കാനില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു.
ദുബൈയിലും മറ്റും രാവിലെ മുതലേ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. ഇതോടൊപ്പം ശക്തമായ കാറ്റും വീശി.
ദേര നൈയിഫില്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഡിഷ് ആന്റിനകള്‍ തകര്‍ന്നുവീണു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല. രാജ്യത്ത് ഇന്ന് ശക്തമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യം തണുത്ത കാലാവസ്ഥയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് മഴയും

വാദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തി

റാസല്‍ഖൈമ: രാജ്യത്ത് വ്യാപകമായി പെയ്ത കനത്ത മഴയില്‍ രൂപപ്പെട്ട വാദിയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നിറഞ്ഞൊഴുകുന്ന വാദിയില വെള്ളം കാണാന്‍ എത്തിയ യുവാവ് കാറുള്‍പ്പെടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. റാസല്‍ഖൈമ പോലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും തിരച്ചിലിനൊടുവില്‍ ഒഴുക്കില്‍പ്പെട്ട കാര്‍ കണ്ടെത്തിയെങ്കിലും യുവാവിനെ കിട്ടിയില്ല. മുങ്ങല്‍ വിദഗ്ധരെത്തി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. പൊടിക്കാറ്റുമെന്ന് കരുതുന്നു.

പിറ്റേ ദിവസം അബുദാബി പോലീസിലെ ദുരന്ത നിവാരണസേനയും വ്യോമ സേനയും നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പ്രദേശത്തെ ഒരു കൃഷിയിടത്തിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. ശക്തമായ മഴ കാരണം അപകടങ്ങളിലും ദുരന്തങ്ങളിലും അകപ്പെട്ട 164 പേരുടെ പരാതികള്‍ക്ക് പരിഹാരമായതായി അധികൃതര്‍ അറിയിച്ചു.