സഅദിയ്യ സമ്മേളനം: കുമ്പഡാജെ സര്‍ക്കില്‍ പ്രചരണ സമിതിയായി

Posted on: November 17, 2013 8:22 pm | Last updated: November 17, 2013 at 8:22 pm

കുദിങ്കില: ജാമിഅ സഅദിയ്യ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് കുമ്പഡാജെ സര്‍ക്കിളില്‍ പ്രചരണ സമിതി രൂപവത്കരിച്ചു. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ സഖാഫി കൊല്യം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി വിഷയാവതരണം നടത്തി.
ഭാരവാഹികള്‍: അബൂബക്കര്‍ ഫൈസി കുമ്പഡാജെ, ഇബ്‌റാഹിം മുസ്‌ലിയാര്‍ കുദിങ്കില, അബൂബക്കര്‍ സഖാഫി അന്നട്ക്ക, മുഹമ്മദ് അമാനി (രക്ഷാധികാരി), അബ്ദുല്ല സഅദി തുപ്പക്കല്‍ (ചെയര്‍.), അശ്രഫ് പുത്രോടി, അബൂബക്കര്‍ ഐഡിയല്‍ (വൈസ് ചെയര്‍.), മുഹമ്മദ് കെ.പി കുദിങ്കില (കണ്‍.), ആബിദ് ബെളിഞ്ച, ഹാഫിള് മുസ്ത്വഫ മഹഌരി (ജോ.കണ്‍.), എന്‍.കെ അബ്ദുല്ല (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അശ്രഫ് പുത്രോടി സ്വാഗതവും അബ്ബാസ് മല്ലമൂല നന്ദിയും പറഞ്ഞു.