കോഴിക്കോട് ഇന്ന് മലയോര മേഖല ഹര്‍ത്താല്‍

Posted on: November 15, 2013 8:30 am | Last updated: November 15, 2013 at 9:44 am

western ghats 1

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് ഹര്‍ത്താല്‍. തിരുവമ്പാടി, കൂടരഞ്ഞി, കാവിലുമ്പാറ, കോടഞ്ചേരി, പുതുപ്പാടി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. എല്‍ ഡി എഫും യു ഡി എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടുക്കിയിലും മലപ്പുറം ജില്ലയിലെ മലയോര മേഖലയിലും നാളെയാണ് ഹര്‍ത്താല്‍.