Connect with us

Kozhikode

ഫയാസ് സ്വര്‍ണക്കടത്തിന് ഉപയോഗിച്ച ആഡംബര കാര്‍ പിടിച്ചെടുത്തു

Published

|

Last Updated

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് സ്വര്‍ണം കടത്താനുപയോഗിച്ച ആഡംബര കാര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തു. മലപ്പുറം നടുവനാട് സ്വദേശിനി ഹാജറ കൂടക്കരയുടെ പേരില്‍ ഫയാസ് എടുത്ത 70 ലക്ഷം രൂപ വിലവരുന്ന കെ എല്‍ 58 ബി 5 ബി എം ഡബ്ല്യു ബ്ലാക്ക് സഫയര്‍ മെറ്റാലിക് കളര്‍ കാറാണ് കോഴിക്കോട് ഈസ്റ്റിഹില്ലിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ നിന്ന് കസ്റ്റംസ് സംഘം പിടികൂടിയത്.

സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയ ഇതേ കാറില്‍ ഫയാസ് പിന്നീട് സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 2008 ആഗസ്റ്റ് രണ്ടിന് വാങ്ങിയ കാര്‍ സെപ്തംബര്‍ 20 നാണ് രജിസ്റ്റര്‍ ചെയ്തത്.
2,21,650 രൂപ വാഹന നികുതിയിനത്തില്‍ അടച്ച ഫയാസ് പാറാലിലെ വിലാസത്തിലായിരുന്നു താത്കാലിക രജിസ്‌ട്രേഷന്‍ നടത്തിയത്. കാറിന്റെ രജിസ്‌ട്രേഷന്‍ പിന്നീട് ഹാജറ കൂടക്കരയുടെ പേരിലേക്ക് മാറ്റുകയായിരുന്നു.
മൂന്ന് മാസം മുമ്പാണ് ഈസ്റ്റ്ഹില്ലിലെ സ്വകാര്യ വ്യക്തിയുടെ പക്കല്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന ബോണ്ട് വ്യവസ്ഥ പ്രകാരം ഫയാസ് കാര്‍ ഏല്‍പ്പിച്ചത്.

Latest