ചന്ദനക്കടത്ത്: രണ്ട് പേര്‍ കീഴടങ്ങി

Posted on: November 10, 2013 10:01 pm | Last updated: November 10, 2013 at 10:01 pm

sandalwoodകല്‍പ്പറ്റ: കാരാപ്പുഴ ഡാമിന് സമീപത്തുനിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ രണ്ട് പേര്‍ മേപ്പാടി റെയ്ഞ്ച് ഓഫിസില്‍ കീഴടങ്ങി. നെല്ലാറച്ചാല്‍ പ്‌ളാങ്കര ഷാജി(31), മാഞ്ഞാന്‍കുഴിയില്‍ അനീഷ് (23) എന്നിവരാണ് ഞായറാഴ്ച രാവിലെ കീഴങ്ങിയത്. സെപ്തംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. നെല്ലാറച്ചാല്‍ സ്വദേശി സനല്‍(31) നേരത്തെ അറസ്റ്റിലായിരുന്നു. കാരാപ്പുഴ ഡാമിന് പരിസരത്തെ വനഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിച്ച് കൊട്ടതോണിയില്‍ മറുകരയില്‍ എത്തിച്ച് വില്പന നടത്തുകയായിരുന്നു സംഘം. സനല്‍ റിമാന്റിലാണ്. ഷാജിയേയും അനീഷിനെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.