തലശ്ശേരിയില്‍ ഭക്ഷ്യ വിഷബാധ: മുന്നൂറോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Posted on: November 6, 2013 2:38 pm | Last updated: November 7, 2013 at 8:19 am

CHICKEN BIRIYANIതലശ്ശേരി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ കോളജിലെ മുന്നൂറോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ കോളജിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയിലായത്. കോളജിലെ കായികമേളയോട് അനുബന്ധിച്ച് വിതരണം ചെയ്ത ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്.

350ഓളം പേര്‍ കോളജ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. വൈകുന്നേരമായതോടെ ഇവരില്‍ ഭൂരിഭാഗത്തിനും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പോലീസും ആരോഗ്യവകുപ്പും ക്യാന്റീനില്‍ പരിശോധന നടത്തി.