പള്ളിയിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

Posted on: November 6, 2013 5:30 am | Last updated: November 6, 2013 at 8:31 am

തളിപ്പറമ്പ്: ഹൈവേ മസ്ജിദു സ്വഹാബയില്‍ സ്ഥാപിച്ച ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ച്ച ചെയ്തു. പള്ളിയുടെ പിറകുവശത്തെ ഗ്രില്‍സിന്റെ പൂട്ട് മുറിച്ച് മോഷ്ടാവ് അകത്തുകടന്ന് ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നത്. നിര്‍ധനരെ സഹായിക്കുന്നതിനായി സ്ഥാപിച്ച ഈ ഭണ്ഡാരം എല്ലാ വര്‍ഷവും റമസാനിലാണ് തുറന്ന് പണം എണ്ണി തിട്ടപ്പെടുത്താറുള്ളത്. ഇന്നലെ രാവിലെ പള്ളിയില്‍ നിസ്‌കരിക്കാന്‍ എത്തിയാളാണ് ഭണ്ഡാരം തകര്‍ത്തത് കണ്ടത്. തുടര്‍ന്ന് കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. ഏകദേശം 15,000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ആറ് മാസം മുമ്പും ഈ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ച്ച ചെയ്തിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് അഡീ. എസ് ഐമാരായ പുരുഷോത്തമന്‍, മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി.