മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം: സ്വാഗതസംഘം നാളെ

Posted on: November 6, 2013 6:00 am | Last updated: November 6, 2013 at 8:24 am

കാസര്‍കോട്: ജില്ലക്ക് അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപന കര്‍മ ചടങ്ങ് അവിസ്മരണീയമാക്കാന്‍ വിപുലമായ സ്വാഗതസംഘം രൂപവത്കരണ യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ബദിയടുക്ക പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. പി ജി ആര്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
ഈമാസം 30ന് ബദിയഡുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനകര്‍മം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.