ലാവ്‌ലിന്‍: പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

Posted on: November 5, 2013 6:00 am | Last updated: November 6, 2013 at 12:29 am

PINARAYI VIJAYAN

തിരുവനന്തപുരം: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിടുതല്‍ ഹരജി സി ബി ഐ പ്രത്യേക കോടതി അനുവദിച്ചു. കുറ്റപത്രം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. സി ബി ഐ പ്രത്യേക കോടതി ജഡ്ജി ആര്‍ രഘുവാണ് വിധി പ്രഖ്യാപിച്ചത്.

പിണറായി വിജയന്‍ അടക്കം ഏഴ് പേരുടെ വിടുതല്‍ ഹരജിയാണ് കോടതി അനുവദിച്ചത്. കോതി സമീപം സി പി എം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനം നടത്തിയും വിധി ആഘോഷിക്കുകയാണ്.

വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ പ്രതികരിച്ചു. കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും കോടതി വിധി വന്നതോടെ തന്റെ മുന്‍ നിലപാടുകള്‍ക്ക് പ്രസക്തിയില്ലാതായെന്നും അദ്ദേഹം പറഞ്ഞു. സി പി എം കേന്ദ്ര നേതൃത്വവും വിധിയെ സ്വാഗതം ചെയ്തു.

വിധി ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ്സും ബി ജെ പിയും പ്രതികരിച്ചു.