ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

Posted on: September 28, 2013 12:35 pm | Last updated: September 28, 2013 at 6:36 pm

QNA_HHTamim_Erdogan2202227092013ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി.ഇന്നലെ വൈകീട്ട് ഇസ്താംബൂളിലെ ബില്ലാര്‍ബീയ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയത്. പരസ്പര സഹകരണത്തെയും രാജ്യാന്തരസമാധാനത്തെയും സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ വിഷയമായി. അമീറിനും സംഘത്തിനും പ്രസിഡന്റ്് അത്താഴവിരുന്നു നല്‍കി. ഇന്നലെ വൈകീട്ട് ഇസ്താംബൂളിലെ അതാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന അമീറിനെ യൂറോപ്യന്‍ യൂണിയന്‍ മന്ത്രി അഗാമാന്‍ ബാഷ്, ഇസ്താംബൂള്‍ അസിസ്റ്റന്റ് മേയര്‍ ജലാലുദീന്‍ ബൂക്‌സാല്‍, തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ സാലിം മുബാറക് ആല്‍ഷാഫി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ALSO READ  ഖത്വറില്‍ ഇന്ന് 1828 പേര്‍ക്ക് കൊവിഡ്