ബസുകള്‍ കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരുക്ക്

Posted on: September 26, 2013 5:46 am | Last updated: September 26, 2013 at 7:46 am

മഞ്ചേരി: കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ നറുകര വളവിലായിരുന്നു അപകടം. കോഴിക്കോട് നിന്ന് വഴിക്കടവിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സിയും എതിരെ വന്ന കാപ്പാട് ബസുമാണ് കൂട്ടിയിടിച്ചത്. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ നിലമ്പൂര്‍ ചന്തക്കുന്ന് ബംഗ്ലാവ് റോഡില്‍ കുണ്ടുപറമ്പന്‍ മുഹമ്മദ് ബഷീര്‍ (47), മോങ്ങം മേലയില്‍ ജസീന (28), മകന്‍ റിന്‍ഷാദ് (രണ്ടര), കൊളപ്പറമ്പ് പുതിക്കുന്നന്‍ നസീര്‍ (32), മുജീബിന്റെ മകന്‍ റിഷാന്‍ (10), കാസര്‍കോഡ് പനത്തൊടി തോട്ടത്തില്‍ മാണിക്കുട്ടി തോമസ് (54), വള്ളുവങ്ങാട് ത്രാശ്ശേരി അബ്ദുര്‍റഹ്മാന്‍ (52), കാളികാവ് അരിമണല്‍ വടക്കുമ്പാടം മുഹമ്മദ് (34), തസ്‌ലീന (31), കാരാട് പൊന്നാംപാടം ചേരിക്കാപുറത്ത് പുന്നത്ത് നവീന്‍ (26), ബഷീര്‍ (47), കെ അനീഷ വീമ്പൂര്‍ (20), അസ്മാബി കുന്നുമ്മലങ്ങാടി (43), കോഴിക്കോട് വെള്ളിമാട്കുന്ന് പി രജനി (42), കോഴിക്കോട് മൂലാട് കരിങ്ങലക്കല്‍ ശരീഫ് (16), രത്‌ന (24) എന്നിവരെ പരുക്കുകളോടെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി പോലീസ് കേസെടുത്തു.