ഒമാനില്‍ പാകിസ്ഥാനികള്‍ ബന്ദിയാക്കിയ ഹനീഫയെ മോചിപ്പിച്ചു

Posted on: September 23, 2013 9:18 am | Last updated: September 23, 2013 at 9:19 am
SHARE

00202_525035

മസ്‌ക്കറ്റ്: ആറംഗ പാകിസ്ഥാന്‍ സംഘം ബന്ദിയാക്കിയ പാലക്കാട് കണ്ണമ്പ്ര സ്വദേശി മുഹമ്മദ് ഹനീഫയെ ഒമാന്‍ പോലീസ് മോചിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ഹനീഫ മോചിതനായത്. ആറംഗ സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മറ്റു രണ്ടുപേര്‍ രക്ഷപ്പെടുകയായിരുന്നു.

ഒമാനിലെ അല്‍ഫലാജ് വര്‍ക്‌ഷോപ്പിലെ ജീവനക്കാരനായ ഹനീഫയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ദിയാക്കിയത്. അഞ്ചുലക്ഷമാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഹനീഫയുടെ വീട്ടിലേക്ക് വിളിച്ചാണ് ഇവര്‍ ഇത് ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ഹനീഫയുടെ വിരലുകള്‍ മുറിക്കുമെന്നുവരെ ഭീഷണിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 50,000 രൂപ നിക്ഷേപിച്ചിരുന്നു എങ്കിലും അവര്‍ അത് എടുത്തില്ല എന്ന് ബന്ധുക്കള്‍ പറഞ്ഞു.