ഓണാഘോഷത്തിന് കൂടുതല്‍ തുക അനുവദിക്കും: മന്ത്രി എ പി അനില്‍കുമാര്‍

Posted on: September 23, 2013 8:16 am | Last updated: September 23, 2013 at 8:16 am

മലപ്പുറം: ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ നടത്തുന്നതിന് അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ ജില്ല കള്‍ക്കും കൂടുതല്‍ തുക അനുവദിക്കുമെന്ന് പിന്നാക്ക ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടക്കുന്നില്‍ നടത്തിയ ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നി ജില്ലകളിലാണ് കൂടുതല്‍ ഫണ്ട് അനുവദിച്ച് ഓണാഘോഷ പരിപാടികള്‍ നടത്തുന്നത്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ വിവിധ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്‌സന്‍ കെ എം ഗിരിജ, പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, വീക്ഷണം മുഹമ്മദ്, വി. എസ് എന്‍ നമ്പൂതിരി, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം തോമസ് കോര, എം കെ മുഹസിന്‍, എ കെ എ നസീര്‍, സി സുകുമാരന്‍ എ ഡി എം. പി മുരളിധരന്‍, ഡി ടി പി സി. സെക്രട്ടറി വി.ഉമ്മര്‍ കോയ സംസാരിച്ചു.