Connect with us

Kerala

LIVE BLOG: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

Published

|

Last Updated

മണ്ണാര്‍ക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യേത്സവിന്റെ ഇരുപതാം പതിപ്പിന് നെല്ലറയുടെ നാട്ടില്‍ പ്രൗഢമായ തുടക്കം. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു.

കലകള്‍ മനുഷ്യനെ സാമൂഹ്യപരമായി ഉന്നതിയിലേക്ക് നയിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പൊന്മള പറഞ്ഞു. വിദ്യാര്‍ി സമൂഹം രാഷ്ട്രീയപരമായും സാമൂഹ്യപരമായും സംഘടിച്ച് കലഹങ്ങളുണ്ടാക്കുന്ന പ്രവണതയില്‍ നിന്ന് ഒരു വിഭാഗം വിദ്യാര്‍ികളെ മോചിപ്പിക്കാനും വരും കാലത്ത് സമൂഹത്തിന് നേതൃത്വം നല്‍കാന്‍ കഴിയുന്ന തരത്തില്‍ അവരെ സജ്ജരാക്കാനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് എസ് എസ് എഫ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് സാഹിത്യോത്സവുകള്‍. വിദ്യാര്‍ഥികളില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാന്‍ ഇത്തരം വേദികള്‍ അനിവാര്യമാണെന്നും പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു. എം ഹംസ എം എല്‍ എ, മുഹമ്മദ് പറവൂര്‍, എസ് ഷറഫുദ്ദീന്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, ആര്‍ പി ഹുസൈന്‍, ടി പി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍ അലി മുസ്ലിയാര്‍ കുമരംപുത്തൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കെ അബ്ദുല്‍ കലാം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. 2012 ലെ സാഹീത്യോത്സവ് അവാര്‍ഡ് പോക്കര്‍ കടലുണ്ടിക്ക് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സമ്മാനിച്ചു.

ദഫ് മത്സരത്തോടെയാണ് ഇന്ന് പ്രധാന വേദി ഉണരുന്നത്. തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ മാപ്പിളപ്പാട്ട്, ജനറല്‍ വിഭാഗത്തിന്റെ അറബന എന്നിവയും വേദി ഒന്നില്‍ നടക്കും. വേദി രണ്ടില്‍ ഹയര്‍സെക്കന്‍ഡറി ഭക്തിഗാനമാണ് ആദ്യ മത്സരം. തുടര്‍ന്ന് സംഘഗാനം, സീനിയര്‍ മാലപ്പാട്് തുടങ്ങിയവയും നടക്കും. വേദി മൂന്നില്‍ ഇംഗ്ലിഷ് പ്രസംഗം, സീനിയര്‍ മലയാള പ്രസംഗം, ജൂനിയര്‍ ക്വിസ്, സിനിയര്‍ അക്ഷര ശ്ലോകം എന്നിവയും നടക്കും.

LIVE BROADCAST

 

LIVE REPORTING  (STAY TUNED THIS PAGE FOR LATEST UPDATES)