National
കല്‍ക്കരിപ്പാടം ഫയലുകള്‍ കാണാതായതില്‍ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്യും

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റ ഫയലുകള്‍ കാണാതായ സംഭവത്തില്‍ സി ബി ഐ ഉടന്‍തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും. അന്വേഷണവുമായി മുന്നോട്ടുപോവാന്‍ കല്‍ക്കരി മന്ത്രാലയം അവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കല്‍ക്കരിപ്പാടം കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് സി ബി ഐക്ക് കൈമാറിയ രേഖകളില്‍ ചില നിര്‍ണായക രേഖകള്‍ ഇല്ലായിരുന്നു. ഇക്കാര്യത്തില്‍ വേണ്ട തീരുമാനങ്ങളുമായി മുന്നോട്ടുപോവാന്‍ കല്‍ക്കരി മന്ത്രാലയം സി ബി ഐക്ക് നിര്‍ദേശം നല്‍കിയിരുന്നു.
---- facebook comment plugin here -----