നീലഗിരി ജില്ലാ സാഹിത്യോത്സവ് ഇന്നും നാളെയും പാടന്തറയില്‍

Posted on: September 15, 2013 12:34 am | Last updated: September 15, 2013 at 12:34 am

ഗൂഡല്ലൂര്‍: എസ് എസ് എഫ് നീലഗിരി ജില്ലാ സാഹിത്യോത്സവ് ഇന്നും നാളെയും പാടന്തറയില്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മൂന്ന് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സെഷനില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുര്‍റസാഖ് ഹാജി പതാക ഉയര്‍ത്തും.
ശിഹാബുദ്ധീന്‍ മദനി അധ്യക്ഷതവഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട് പ്രാര്‍ത്ഥന നടത്തും. സമസ്ത ജില്ലാ സെക്രട്ടറി സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ കെ അലവിക്കുട്ടി ഫൈസി, എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ, പാടന്തറ മര്‍കസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, ജില്ലാ സെക്രട്ടറി ഹകീം മാസ്റ്റര്‍, കോയ സഅദി, നിസാമുദ്ധീന്‍ ബുഖാരി, പി കെ ജഅ#്ഫര്‍ മാസ്റ്റര്‍, ഉസ്മാന്‍ മദനി, ചോനാരി ഹംസ ഹാജി, മഹല്ല് ഖത്തീബ് ഉസ്മാന്‍ അഹ്‌സനി, മഹല്ല് പ്രസിഡന്റ് കെ ബാവ, എ ഹകീം, സ്വാഗതസംഘം കണ്‍വീനര്‍ ജംശീര്‍ ഹാഫിള്, ടി മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും. നാളെ വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം നടക്കും. സമ്മേളനം എസ് വൈ എസ് ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത് ഉദ്ഘാടനം ചെയ്യും. സി കെ കെ മദനി, ശംസുദ്ധീന്‍ സഅദി, അബ്ദുല്‍വഹാബ് ഹസനി തുടങ്ങിയവര്‍ സംബന്ധിക്കും. അഞ്ച് വേദികളിലായി നടക്കുന്ന മത്സരത്തില്‍ ഗൂഡല്ലൂര്‍, ദേവര്‍ഷോല, പന്തല്ലൂര്‍ ഡിവിഷനുകളിലെ മുന്നൂറോളം കലാപ്രതിഭകള്‍ മാറ്റുരക്കും.