അളവു തൂക്ക ക്രമക്കേട്; ഹെല്‍പ് ഡെസ്‌ക് തുടങ്ങി

Posted on: September 7, 2013 2:08 am | Last updated: September 7, 2013 at 2:08 am
SHARE

മഞ്ചേരി: ഓണക്കാലത്ത് അളവ് – തൂക്ക കൃത്രിമം കാണിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് മഞ്ചേരിയില്‍ തുടങ്ങിയ ഹെല്‍പ് ഡസ്‌ക് എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ 14 വരെ രാവിലെ 10 മുതല്‍ വൈകീട്ട്  വരെ കേന്ദ്രം പ്രവര്‍ത്തിക്കും.
ഉപഭോക്തക്കള്‍ വാങ്ങിയ ഉത്പന്നങ്ങള്‍ സ്വയം തൂക്കി നോക്കി കൃത്യത ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ സംശയങ്ങളകറ്റുന്നതിനും പരാതി പരിഹരിയ്ക്കുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ വകുപ്പിന്റെ പരിശോധനാ സ്‌ക്വാഡ് ജില്ലയില്‍ അളവ് – തൂക്ക പരിശോധന നടത്തും. മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലുള്ള ലീഗല്‍ മെട്രോളജി ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്ലും രൂപവത്കരിച്ചിട്ടുണ്ട്.സ്വര്‍ണാഭരണങ്ങളുടെ തൂക്കം, തുണികളുടെ വീതി – നീളം – വില, ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളില്‍  നിര്‍മിച്ച തീയതി, കാലാവധി കഴിയുന്ന തീയതി മറ്റ് വിവരങ്ങള്‍ എന്നിവയില്ലാതിരിക്കുക, വിവരങ്ങള്‍ മറയ്ക്കുന്ന വിധത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കുക, പെട്രോള്‍ പമ്പുകളില്‍ കൃത്യമായ അളവ് പാലിക്കാതിരിക്കുക, ഓട്ടോ നിരക്ക് സംന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവ ഹെല്‍പ് ഡെസ്‌കില്‍ പരിഹരിക്കും.
മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.