ഡിവിഷന്‍ സാഹിത്യോത്സവ്: മുട്ടില്‍ സെക്ടര്‍ ജേതാക്കള്‍

Posted on: September 3, 2013 7:42 am | Last updated: September 3, 2013 at 7:42 am

പിണങ്ങോട്: കല്‍പറ്റ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിനങ്ങളിലായി പിണങ്ങോട്ട് നടന്ന മത്സരത്തില്‍ സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുത്ത 200 കലാപ്രതിഭകള്‍ പങ്കെടുത്തു.
മുട്ടില്‍ സെക്ടര്‍ ഒന്നാം സ്ഥാനവും കല്‍പറ്റ, കമ്പളക്കാട് സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സാംസ്‌കാരിക സമ്മേളനം പൊഴുതന ഗ്രാമപഞ്ചായത്ത് അംഗം ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ മനാഫ് അച്ചൂര്‍ പ്രഭാഷണം നടത്തി.
കെ വി രാജന്‍, മനാഫ് മഞ്ചേരി, മണ്ണില്‍ റഊഫ്, ബഷീര്‍ സഖാഫി, ഹാഫിള് മുഹമ്മദലി സഖാഫി, സലീം വെള്ളാഞ്ചേരി, തുടങ്ങിവര്‍ സംബന്ധിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ സെക്ടറിനുള്ള ട്രോഫി മഹല്ല് ഭാരവാഹികളായ ഇബ്‌റാഹീം പി, അബ്ദുല്ല പി, ഹാരിസ് കൂട്ടായി, സലീം തുമ്പത്ത്, ഒ പി അമ്മദ് തുടങ്ങിയവര്‍ ചേര്‍ന്ന് നല്‍കി. മുത്തലിബ് കണിയാമ്പറ്റ സ്വാഗതവും അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ കമ്പളക്കാട് നന്ദിയും പറഞ്ഞു.