ബദ്ര്‍ അനുസ്മരണവും സമൂഹ നോമ്പുതുറയും ഇന്ന്

Posted on: July 29, 2013 8:41 am | Last updated: July 29, 2013 at 8:41 am

വേങ്ങര: ബദ്ര്‍ അനുസ്മരണവും സമൂഹ നോമ്പ് തുറയും ഇന്ന് വേങ്ങര അല്‍ ഇഹ്‌സാനില്‍ നടക്കും. ളുഹ്‌റ് നിസ്‌കാരാനന്തരം ഏലങ്കുളം അബ്ദുര്‍റശീദ് സഖാഫി ബദ്ര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
അസര്‍ നിസ്‌കാരാനന്തരം നടക്കുന്ന ബദ്ര്‍ മൗലിദിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കടലുണ്ടി, സയ്യിദ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍, ടി ടി അഹ്മദ്കുട്ടി സഖാഫി ചേറൂര്‍ നേതൃത്വം നല്‍കും. ടി ടി അബ്ദുര്‍റഹീം അഹ്‌സനി, ഹാമിദ് മുസ്‌ലിയാര്‍ എളമരം , സിബ്ഗത്തുല്ല സഖാഫി, അശ്‌റഫ് സഖാഫി പള്ളിപ്പുറം, അബ്ദുല്‍ ജലീല്‍ സഖാഫി മുട്ടിപ്പാലം, ടി ടി മുഹമ്മദ് റഫീഖ് അഹ്‌സനി ചേറൂര്‍ സംബന്ധിക്കും.