പഞ്ചായത്ത് അംഗത്തിന് അയോഗ്യത; അപേക്ഷ ഇന്ന് പരിഗണിക്കും

Posted on: July 29, 2013 8:21 am | Last updated: July 29, 2013 at 8:21 am

എടപ്പാള്‍: ഓംബുഡ്‌സ്മാന്‍ വിധിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതിനെതിരെ എടപ്പാള്‍ പഞ്ചായത്തംഗം കെ കൃഷ്ണദാസ് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി കലായളവില്‍ അന്ന് 15 ാം വാര്‍ഡ് മെമ്പറായിരുന്ന കെ കൃഷ്ണദാസ് പൂക്കരത്തറ-കൊലൊളമ്പ് റോഡിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലം കല്ലിടുകയും വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഓംബുഡ്‌സ്മാന്‍ ഇപ്പോള്‍ 16-ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന കെ കൃഷ്ണദാസ് കുറ്റക്കാരനാണെന്നും പരാതിക്കാരിക്ക് 7000 രൂപ നഷ്ട പരിഹാരം നല്‍കണമെന്നും വിധിച്ചത്.
ഓംബുഡ്‌സ്മാന്‍ വിധിയുടെ പശ്ചാത്തലത്തില്‍ കൃഷ്ണദാസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അപേക്ഷയില്‍ രണ്ടാഴ്ച മുമ്പാണ് അയോഗ്യനാക്കി വിധി ഉണ്ടായത്. കൃഷ്ണദാസ് അയോഗ്യനാക്കപ്പെട്ടതോടെ ഭരണ കക്ഷിയായ സി പി എമ്മിനെതിരെ യു ഡി എഫ് നല്‍കിയ അവിശ്വാസ പ്രമേയം ഓഗസ്റ്റ് മൂന്നിന് ചര്‍ച്ചക്കെടുക്കാനിരിക്കെയാണ് ഇന്ന് കൃഷ്ണദാസിന്റെ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.