Connect with us

Wayanad

ടെലി മെഡിസിന്‍ യൂനിറ്റ് ചോര്‍ന്നൊലിക്കുന്നു

Published

|

Last Updated

മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടെലിമെഡിസിന്‍ യൂനിറ്റ് ചോര്‍ന്നൊലിക്കുന്നു. ഐസ്ആര്‍ഒ വിസാറ്റ് നെറ്റ് കണക്ഷന്‍, അറിവിടം കണക്ഷന്‍, ഫര്‍ണിച്ചറുകള്‍, ക്യാമറ, എസി തുടങ്ങിലക്ഷങ്ങള്‍ വിലപ്പിടിപ്പുള്ള ഉപകരങ്ങളാണ് ഈ ഓഫിസിനകത്തുള്ളത്. ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട ക്ലാസുകള്‍ ഇവിടെയാണ് നടക്കുന്നത്. അഞ്ച് വില്ലേജ് റിസോര്‍സ് സെന്ററുകള്‍ക്ക് ക്ലാസ്സ് എടുക്കുന്നും ടെലി മെഡിസിന്‍ യൂണിറ്റില്‍ തന്നെ. 2005ലാണ് ടെലി മെഡിസിന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ ഫര്‍ണിച്ചറുകള്‍ മുഴുവന്‍ ചിതലരിച്ച നിലയിലാണ്.
വീഡിയോ കോണ്‍ഫറന്‍സ് വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്ധഗ്ദഡോട്ര്‍മാരുമായി ആശയവിനിമയം നടത്തി രോഗ നിര്‍ണയം നടത്തുന്നതിനുളള സൗകര്യം ഇവിടെയുണ്ടായിരുന്നു. ടെലിമെഡിസിന്‍ യൂണിറ്റ് എത്രയും പെട്ടന്ന് അകറ്റുപണികള്‍ നടത്തി പ്രവര്‍ത്തനക്ഷമാമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Latest