ശഫീഖിനെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനമ്മക്ക് നേരെ ആശുപത്രിയില്‍ കൈയേറ്റം

Posted on: July 25, 2013 1:31 am | Last updated: July 25, 2013 at 1:31 am

കോട്ടയം: പിഞ്ചുബാലന്‍ ശഫീഖിനെ ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ രണ്ടാനമ്മ അനീഷയെ കോട്ടയം ജില്ലാ ആശുപത്രിയില്‍ കൈയേറ്റം ചെയ്തു. വൈദ്യപരിശോധനക്ക് വിധേയയാക്കാന്‍ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ ഇവിടെ കൊണ്ടുവന്ന അനീഷയെ തിരിച്ചറിഞ്ഞ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കോട്ടയം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ ഇന്നലെ രാവിലെ 11ന് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം. രക്തപരിശോധന നടത്തി ഡോക്ടറെ കണ്ട ശേഷം അത്യാഹിത വിഭാഗത്തിന് മുന്നിലൂടെ പോലീസ് വാഹനത്തിലേക്ക് കയറാന്‍ വരുമ്പോഴാണ് സ്ത്രീകള്‍ അനീഷയെ തല്ലിയത്.