Connect with us

Gulf

ഹോളി ഖുര്‍ആന്‍ മല്‍സരത്തിന് തുടക്കമായി

Published

|

Last Updated

ദുബൈ:പ്രമുഖ സഊദി പണ്ഡിതന്‍ ഇബ്‌റാഹീം അല്‍ അഹ്ദറിന്റെ ആമുഖ പ്രസംഗത്തോടെ ഹോളിഖുര്‍ആന്‍ മത്സരത്തിനു തുടക്കമായി. ൈനജീരിയ സ്വദേശിയായ ഹാറൂണ്‍ മുഹമ്മദാണ് ഈ വര്‍ഷത്തെ മത്സരത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് അനസ് ഹാശിം (ഖത്തര്‍), ദാവൂദ് (ബോസ്‌നിയ), ഹംസ (മാലി), മഹ്ദി റസൂഖ് (കാനഡ) എന്നിവര്‍ മത്സരിച്ചു. ഇടവേളക്ക് ശേഷം ഇന്ത്യന്‍ പ്രതിനിധി മലപ്പുറം ഒളവട്ടൂര്‍ സ്വദേശി ഖലീലുര്‍റഹ്മാന്റെ മത്സരം കാണാന്‍ മലയാളികള്‍ ഏറെ എത്തിയിരുന്നു.

ഹാറൂണിന്റെ ശ്രവണ സുന്ദരമായ പാരായണത്തില്‍ ശ്രോദ്ധാക്കള്‍ ലയിച്ചിരുന്നു. വീട്ടില്‍ വെച്ച് പിതാവില്‍ നിന്നും പന്ത്രണ്ടാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസത്മാക്കി തുടങ്ങിയ ഹാറൂണ്‍ മുഹമ്മദ് രണ്ട് വര്‍ഷം കൊണ്ട് മുഴുവന്‍ മനഃപ്പാഠമാക്കി. തന്റെ പത്ത് സഹോരന്‍മാരും ഖുര്‍ആന്‍ മനഃപ്പാഠമാക്കിയവരാണ് എന്ന് അഭിമാനത്തോടെ ഹാറൂണ്‍ പറഞ്ഞു. ആദ്യമായിട്ടാണ് രാജ്യത്തിനു പുറത്ത് അവസരം കിട്ടിയതെന്ന് ഹാറൂണ്‍ പറഞ്ഞു. ശൈഖ് അബ്ദുല്‍ റാഫി (ഈജിപ്ത്), ശൈഖ് മുഹമ്മദ് റാസി (തായ്‌ലന്റ്), ഡോ. ആമീര്‍ ലാറാബി (അള്‍ജീരിയ), ഡോ. മുസ്തഫ അത്വീല (തുര്‍ക്കി), ഇബ്‌റാഹീം അല്‍ അഹ്ദറര്‍ തുടങ്ങി അഞ്ചുപേരടങ്ങുന്ന ജൂറിയാണ് വിധി നിര്‍ണയിക്കുന്നത്.