രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് ജയം

Posted on: July 17, 2013 10:54 am | Last updated: July 17, 2013 at 10:54 am

afridiഗയാന: പാകിസ്താനും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് 37 റണ്‍സ് ജയം. ആദ്യ മത്സരത്തില്‍ പാകിസ്താന്‍ ജയിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 232 റണ്‍സെടുത്തു. പാകിസ്താന്റെ ബാറ്റിംഗിന്റെ ആഴം വെച്ച് നോക്കുമ്പോള്‍ താരതമ്യേന അനായാസ ടോട്ടല്‍ ആയിരുന്നു ഇത്. എന്നാല്‍ 47.5 ഏവറില്‍ 195 രണ്‍സിന് പാകിസ്താന്‍ ഓള്‍ ഔട്ടായി. നാസിര്‍ ജംഷീദും ഉമര്‍ അക്മലും അര്‍ധസെഞ്ച്വറി നേടിയെങ്കിലും ജയിക്കാന്‍ അത് പോരായിരുന്നു. വെസ്റ്റിന്‍ഡീസിന്റെ സ്പിന്നര്‍ സുനില്‍ നരേയ്ന്‍ നാലു വിക്കറ്റ് വീഴ്ത്തി.

8 വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 232 റണ്‍സെടുത്തത്. ഡൈ്വന്‍ ബ്രാവോ അര്‍ധസെഞ്ച്വറി നേടി.