മണിയൂര്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെ കേസ്‌

Posted on: July 17, 2013 8:02 am | Last updated: July 17, 2013 at 8:02 am

പയ്യോളി: വികലാംഗനായ മകന് അര്‍ഹതപ്പെട്ട വിദ്യാഭ്യാസ ആനുകൂല്യം നിഷേധിച്ചത് അന്വേഷിക്കാന്‍ പഞ്ചായത്ത് ഓഫീസിലെത്തിയ രക്ഷിതാക്കളെയും സുഹൃത്തിനെയും മര്‍ദിച്ച സംഭവത്തില്‍ സി പി എമ്മുകാരായ രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു.
മണിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വി പി സുധീഷ്‌കുമാര്‍, കെ എം ബാലന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ളപഠനാനുകൂല്യം വടകര വിവാ ബധിര മൂക വിദ്യാലയത്തില്‍ പഠിക്കുന്ന ആദിത്യന് നിഷേധിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍ പ്രസിഡന്റിന്റെ ചേമ്പറില്‍ എത്തിയതായിരുന്നു പിതാവ് വടകര കീഴല്‍ മുക്കിലെ കല്ലായിത്താഴകുനി പ്രകാശനും ഭാര്യ ഗിരിജയും.
ഇവരോടൊപ്പം പ്രകാശന്റെ സഹോദരങ്ങളായ രാജീവ് മോഹന്‍, സുഹൃത്ത് പ്രസന്നന്‍ എന്നിവരും ഉണ്ടായിരുന്നു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രകോപിതനായ പഞ്ചായത്ത് മെമ്പര്‍മാര്‍ തങ്ങളെ ആക്രമിച്ചെന്നാണ് പരാതി.