Connect with us

National

രാജസ്ഥാന്‍ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ലൈക്കുകള്‍ 'വാങ്ങുന്നു'വെന്ന്

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഫേസ്ബുക്കില്‍ ലൈക്കുകള്‍ “വാങ്ങുന്നു”വെന്ന് ആരോപണം. ഫേസ്ബുക്കില്‍ ഗെഹ്‌ലോട്ടിന്റെ സ്വീകാര്യത വ്യാജമാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പ്രചരപ്പിക്കുന്നത്. ഗെഹ്‌ലോട്ടിനെ പിന്തുടരുന്നവരില്‍ ഭൂരിഭാഗവും തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നുള്ളവരാകുന്നതെങ്ങനെ എന്നാണ് ഇവര്‍ ചോദിക്കുന്നത്.
മുഖ്യമന്ത്രി ഇസ്താംബൂളിലെ ഐ ടി കമ്പനികളില്‍ നിന്ന് ലൈക്കുകള്‍ വാങ്ങുകയാണെന്ന് രാജസ്ഥാനിലെ ബി ജെ പി നോതാക്കാള്‍ ആരോപിച്ചു. 62 കാരനായ മുഖ്യമന്ത്രിയുടെ ഫേസ്ബുക്കില്‍ ജൂണ്‍ 30 വരെ 2,14,639 ലൈക്കുകള്‍ ഉണ്ട്. ലൈക്കുകളുടെ കാര്യത്തില്‍ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്നും അവര്‍ ആരോപിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി മോഡിക്കും കോണ്‍ഗ്രസ് എം പി ശശി തരൂരിനും പിന്നാലെ സോഷ്യല്‍ മീഡിയയിലെ ജനകീയമുഖമായിരുന്നു ഗെഹ്‌ലോട്ട്. തരൂരിന്റെയും മോഡിയുടെയും സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമായി ബന്ധപ്പെടാന്‍ ഗെഹ്‌ലോട്ടിനെ പ്രേരിപ്പിച്ചത്. തരൂരിന്റെയും മോഡിയുടെയും ട്വീറ്റുകള്‍ വാര്‍ത്തകളായി അവര്‍ പ്രശസ്തരാകുമ്പോഴാണ് ഗെഹ്‌ലോട്ടിനെതിരെ ഈ ആരോപണം.
ലൈക്കുകള്‍ വാങ്ങുന്നു എന്ന പരാമര്‍ശം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൂടുതല്‍ സ്വീകാര്യമാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് മീഡിയ പേഴ്‌സണ്‍ നിര്‍മലാ സീതാരാമന്‍ ട്വിറ്ററില്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് വക്താവ് അര്‍ച്ചന ശര്‍മ പ്രതിപക്ഷമായ ബി ജെ പിയുടെ ഗൂഢാലോചനയാണ് വിവാദത്തിന് പിന്നിലെന്ന് പ്രതികരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി മോഡിയുടെ കാര്യത്തില്‍ ഈ നിലപാടെടുത്ത ബി ജെ പി മുഖ്യമന്ത്രി ഗഹ്‌ലോട്ടിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അര്‍ച്ചന പ്രതികരിച്ചു.

Latest