ഫോണ്‍ വിളിച്ചതില്‍ തെറ്റില്ല: മന്ത്രി കെ സി ജോസഫ്

Posted on: July 4, 2013 5:42 pm | Last updated: July 4, 2013 at 5:42 pm

kc josephതിരുവനന്തപുരം: ഒരാള്‍ ഫോണ്‍ ചെയ്യുന്നതില്‍ എന്താണ് ഇത്ര വലിയ തെറ്റെന്ന് മന്ത്രി കെ സി ജോസഫ് ചോദിച്ചു. സരിത എസ് നായര്‍ മന്ത്രിമാരെ വിളിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫോണ്‍ വിളികളുടെ പേരില്‍ ആരെയും കുറ്റപ്പെടുത്താനാകില്ല. ഫോണ്‍ വിളിക്കുന്നതില്‍ ഒരു അപാകതയുമില്ല. ആളുകളെ പലരും വിളിക്കും. ഇതിന്റെ പേരില്‍ ബ്ലാക്‌മെയിലിംഗ് വേണ്ട. മാധ്യമപ്രവര്‍ത്തകര്‍ പ്രശനങ്ങള്‍ ഊതിപ്പെരുപ്പിക്കരുത്. ദയവായി ഈ മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.