മലബാര്‍ മാംഗോ ഫെസ്റ്റ് നാളെ തുടങ്ങും

Posted on: May 18, 2013 6:00 am | Last updated: May 17, 2013 at 10:15 pm

കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളജില്‍ മലബാര്‍ മാംഗോഫെസ്റ്റ് നാളെ ആരംഭിക്കും. 20ന് ഉച്ചയ്ക്ക് 12ന് മാംഗോഫെസ്റ്റ് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക പ്രദര്‍ശനം കാര്‍ഷിക സര്‍വകലാശാല ഭരണസമിതിഅംഗം ഡോ. ജോസ്‌ജോസഫും സെമിനാര്‍ സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. പി വി ബാലചന്ദനും ഉദ്ഘാടനം ചെയ്യും. മാമ്പഴങ്ങളുടെയും ഇതര പഴവര്‍ഗങ്ങളുടെയും പ്രദര്‍ശനം, അഗ്രോക്ലിനിക്ക് മാമ്പഴ മത്സരം, കൃഷി വകുപ്പിന്റെ സഹകരണത്തോടെ പഴവര്‍ഗ വികസനത്തെക്കുറിച്ച് ജില്ലാതല സെമിനാര്‍ എന്നിവയാണ് മേളയില്‍ സംഘടിപ്പിച്ചിട്ടുള്ളത്.