ധോണിക്കും ഹര്‍ഭജനുമെതിരായ ആരോപണം ശ്രീശാന്തിന്റെ അച്ഛന്‍ പിന്‍വലിച്ചു

Posted on: May 16, 2013 5:57 pm | Last updated: May 16, 2013 at 5:57 pm

കൊച്ചി: വാതുവെയ്പ് വിവാദത്തില്‍ പെട്ട ശ്രീശാന്തിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയും ഹര്‍ഭജന്‍ സിങ്ങും ചേര്‍ന്ന് കുടുക്കിയതാണെന്ന ആരോപണം ശ്രീശാന്തിന്റെ കുടുംബം പിന്‍വലിച്ചു. എല്ലാ മലയാളികളോടും മാപ്പ് ചോദിക്കുന്നുവെന്ന് ശ്രീയുടെ പിതാവ് ശാന്തകുമാരന്‍ നായര്‍ പറഞ്ഞു.

ശ്രീശാന്തിന്റെ സഹോദരീഭര്‍ത്താവ് മധു ബാലകൃഷ്ണനാണ് ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ശ്രീശാന്ത് അറസ്റ്റിലായെന്ന വിവരം കേട്ടപ്പോള്‍ പെട്ടെന്നുണ്ടായ വികാരത്തില്‍ പറഞ്ഞുപോയതാണെന്നും അദ്ദേഹം പറഞ്ഞു. വാതുവെയ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തിനോടൊപ്പം അറസ്റ്റിലായ ജിജു ജനാര്‍ദനനുമായി വര്‍ഷങ്ങളായ ബന്ധം മകനുണ്ടെന്നും മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാന്ത് പണത്തിന് വേണ്ടി ഒത്തുകളിക്കുമെന്ന കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.