പിണറായി വധശ്രമം:രമയുടേയും പിതാവിന്റെയും മൊഴിയെടുത്തു

Posted on: April 27, 2013 12:00 pm | Last updated: April 27, 2013 at 12:35 pm

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്ത് നിന്ന് ആയുധങ്ങളുമായി ഒരാളെ പിടികൂടിയ സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയേയും പിതാവ് കെ.കെ മാധവന്റെയും മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് മാധവന്റെ മൊഴിയെടുത്തത്. ഒഞ്ചിയത്തെ വീട്ടിലെത്തിയായിരുന്നു ക്രൈംബ്രാഞ്ച് സംഘം ഇവരെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഏതാനും ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനോടകം 80 ഓളം ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നു

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്