അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ തുടങ്ങി

Posted on: April 27, 2013 6:00 am | Last updated: April 27, 2013 at 1:27 am

കോഴിക്കോട്: ഫാസ്‌കോ പുതിയപാലം ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് നടത്തുന്ന രാംകോ ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. ഇന്റര്‍നാഷണല്‍ താരവും കേരള ഫുട്‌ബോള്‍ ടീം കോച്ചുമായ എം എം ജേക്കബ് ഉദ്ഘാടനം ചെയ്തു. മേയര്‍ എ കെ പ്രേമജം അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഫിറോസ് സ്വാഗതം പറഞ്ഞു.

ആദ്യ മത്സരത്തില്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ട്രസ്റ്റ് കണ്ണൂര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോള്‍ഡന്‍ ത്രെഡ്‌സ് തൃശൂരിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് വേണ്ടി ഷാനുല്‍ലാല, സുദുല്‍ എന്നിവര്‍ ഗോള്‍ നേടി. തൃശൂരിന് വേണ്ടി ചിന്മയാണ് ആശ്വാസ ഗോള്‍ നേടിയത്.
മൂന്ന് നൈജീരിയന്‍ താരങ്ങളുമായി ഇറങ്ങിയ ഗോള്‍ഡന്‍ ട്രസ്റ്റിനെ ആവേശകരമായ പോരാട്ടത്തിലൂടെ കണ്ണൂര്‍ ടീം അട്ടിമറിക്കുകയായിരുന്നു. ഇന്ന് രാത്രി എട്ടിന് തൃശൂര്‍ കേരളവര്‍മ്മയും നോവ കല്‍പ്പറ്റയുമായി ഏറ്റുമുട്ടും

 

ALSO READ   സൂപ്പർ ഫൈനൽ: റയൽ മാഡ്രിഡ്- അത്ലറ്റിക്കോ മാഡ്രിഡ് ആവേശപ്പോര് ഇന്ന്