ആയുധ ഇടപാട്: നാല് പേരെ സിബിഐ സംഘം പിടികൂടി

Posted on: April 24, 2013 6:18 pm | Last updated: April 24, 2013 at 6:22 pm

കൊച്ചി:ആയുധ ഇടപാട് കേസില്‍ നാല് പേരെ സിബിഐ അറസ്റ്റ് ചെയ്തു. കൊച്ചി സിബിഐ യൂണിറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്.തൃശൂര്‍ സ്റ്റീല്‍ ഫോര്‍ജിംഗ് മുന്‍ എം.ഡി ഡോ.എസ്. ഷാനവാസ്, ജനറല്‍ മാനേജര്‍ വത്സന്‍, മൈസൂര്‍ എഎംഡബ്ലൂ എംഡി ഭാഗവത്, ജനറല്‍ മാനേജര്‍ നകുലന്‍ എന്നിവരാണ് അറസ്റ്റിലായത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസമായി ഇവരെ സിബിഐ ചോദ്യം ചെയ്തു വരികയായിരുന്നു. ഇടപാടില്‍ ഇവരുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ടാങ്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഫാക്ടറികള്‍ക്ക് ടാങ്ക് സ്‌പെയര്‍പാര്‍ട്‌സുകള്‍ നല്‍കുന്നതില്‍ ഇടനിലക്കാരിയായ പ്രവര്‍ത്തിച്ച സുബി മാലിയെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ ഷാനവാസിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ നാല് ലക്ഷം രൂപയുടെ അനധികൃത പണം സിബിഐ കണ്ടെത്തിയിരുന്നു.