എസ് വൈ എസ് സാന്ത്വനോപഹാരം സമര്‍പ്പിച്ചു

Posted on: April 23, 2013 11:00 am | Last updated: April 23, 2013 at 11:00 am
SHARE

മലപ്പുറം: എസ് വൈ എസ് ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം സോണല്‍ കമ്മിറ്റി മലപ്പുറം ഗവ: താലൂക്ക് ആശുപത്രയിലെ ഒ പി യിലേക്ക് നല്‍കിയ കുടി വെള്ള സംവിധാനത്തിന്റെ സമര്‍പ്പണം സയ്യിദ് അന്‍വര്‍ ശിഹാബ് തങ്ങള്‍ പാണക്കാട് നിര്‍വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുസ്തഫ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍, ആശുപത്രി സുപ്രണ്ട് ഡോ. പി വി ശ്രീധരന്‍, ഹൈദറലി വാറങ്കോട്, പി എ മജീദ്, പി ഇബ്‌റാഹീം ബാഖവി, പി പി മുജീബ് റഹ്മാന്‍, കെ മുഹമ്മദ് ഇബ്‌റാഹീം, കെ നജ്മുദ്ദീന്‍ സഖാഫി, കെ ശൗക്കത്ത് സഖാഫി, എന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ടി ടി നാസര്‍ സഖാഫി, അസീസ് ഫൈസി, അമീന്‍ ആലത്തൂര്‍പടി തുടങ്ങിയവര്‍ സംബന്ധിച്ചു,