ബാംഗ്ലൂര്‍ സ്‌ഫോടനം:ബൈക്ക് ഉടമയെ കണ്ടെത്തി

Posted on: April 18, 2013 11:00 am | Last updated: April 18, 2013 at 12:03 pm

ചെന്നൈ: ബാംഗ്ലൂരില്‍ ബി.ജെ.പി ഓഫീസിന് സമീപത്തെ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച ബൈക്കിന്റെ ഉടമയെ ചെന്നൈയില്‍നിന്ന് പൊലീസ് തിരിച്ചറിഞ്ഞു. ടി എന്‍ 22 ആര്‍ 3769 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ബൈക്ക് തില്ലൈ ഗംഗാനഗര്‍ സ്വദേശിയായ മുന്‍ ടെലികോം ഉദ്യോഗസ്ഥന്‍ കെ.എന്‍ ശങ്കരനാരായണന്റെ പേരിലുള്ളതാണ്.അതേ സമയം നാലുവര്‍ഷം മുന്‍പ് ഈ ബൈക്ക് മറ്റൊരാള്‍ക്ക് വിറ്റിരുന്നുവെന്ന് ശങ്കരനാരായണന്‍ പൊലീസിനോട് പറഞ്ഞു. തന്റെ പേരിലുള്ള ബൈക്കാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞതുകേട്ട് ഞെട്ടിപ്പോയെന്ന് ശങ്കരനാരായണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.