വണ്ടൂരില്‍ കെ എസ് ഇ ബി ഡിവിഷന്‍ ഓഫീസ് അനുവദിക്കും: ആര്യാടന്‍

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 1:55 am

വണ്ടൂര്‍: വണ്ടൂരിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ഡിവിഷന്‍ ഓഫീസാക്കി ഉയര്‍ത്തുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വാണിയമ്പലം താളിയംകുണ്ട് റോഡില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി എ പി അനില്‍കുമാറിന്റെ അധ്യക്ഷ പ്രസംഗത്തില്‍ മേഖലയിലെ ഡിവിഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം നടന്നത്.
പോരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പേര് വാണിയമ്പലം സെക്ഷന്‍ ഓഫീസ് ആക്കിമാറ്റിയതായും മന്ത്രി അറിയിച്ചു. കെ എസ് ഇ ബി ചീഫ് എഞ്ചിനീയര്‍ എം എ അബ്ദുല്‍ഖാദര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ എം ശിവശങ്കരന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത്, ബീന, എന്‍ എം ശങ്കരന്‍ നമ്പൂതിരി, ആലിപ്പറ്റ ജമീല, വി സുധാകരന്‍ പ്രസംഗിച്ചു