മുവാറ്റുപുഴ അഷ്‌റഫ് മൗലവിയെ വിട്ടയച്ചു

Posted on: April 10, 2013 1:07 pm | Last updated: April 10, 2013 at 2:33 pm
SHARE

muvattupuzha ashraf maulavi

കൊച്ചി: പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ എസ്ഡിപിഐ നേതാവ് മുവാറ്റുപുഴ അഷ്‌റഫ് മൗലവിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ തുടര്‍ന്ന് നടന്ന പൊതുയോഗത്തിലാണ് ഇയാള്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്.

വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.