മന്‍മോഹന്‍ സിംഗ് മമതാ ബാനര്‍ജിയോട് ഖേദം പ്രകടിപ്പിച്ചു

Posted on: April 10, 2013 10:08 am | Last updated: April 10, 2013 at 10:09 am

Manmohan_Singh_671088f

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ ധനമന്ത്രി അമിത് മിത്രക്കെതിരെ കയ്യേറ്റം നടന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തൃണമൂല്‍നേതാവും പശ്ചിമഗംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയോട് ഖേദം പ്രടിപ്പിച്ചു. ഫോണില്‍ വിളിച്ചായിരുന്നു ഖേദപ്രകടനം.
ഇന്നലെയാണ് പ്ലാനിംഗ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയില്‍ വന്ന അമിത് മിത്രയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമിത് മിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.