പരീക്ഷാ തീയതിയില്‍ മാറ്റം

Posted on: April 9, 2013 6:04 am | Last updated: April 9, 2013 at 12:05 am

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയുടെ കീഴില്‍ 2013-14 അധ്യയന വര്‍ഷം പുതുതായി ആരംഭിക്കുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഈ മാസം 10ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ മാറ്റി വെച്ചതായി വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്്ടര്‍ ആര്‍ പി ഹുസൈന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവിരങ്ങള്‍ക്ക് 8281149326, 9961786500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.