സി പി എമ്മിലെ എല്ലാ നേതാക്കള്‍ക്കും ഒരേ അഭിപ്രായം: എസ് ആര്‍ പി

Posted on: February 27, 2013 8:24 am | Last updated: April 1, 2013 at 8:06 am

ആലപ്പുഴ: കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് സി പി എമ്മിലെ എല്ലാ നേതാക്കള്‍ക്കും ഒരേ അഭിപ്രായമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. സി പി എം സമര സന്ദേശജാഥക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എസ് ആര്‍ പി. ഇക്കാര്യത്തില്‍ കെ എം മാണി നിലപാട് വ്യക്തമാക്കുന്നതിനനുസരിച്ച് സി പി എമ്മില്‍ നിന്ന് പ്രതികരണങ്ങളുണ്ടാകുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.